‘വിശ്വസ്തതയില്ല, രാഷ്ട്രീയം മാത്രം’: മിലിന്ദ് ദേവ്റയുടെ രാജിയെ പരിഹസിച്ച് സഞ്ജയ് റാവത്ത്


കോൺഗ്രസ് പാർട്ടി വിട്ട മിലിന്ദ് ദേവ്റയെ ( പരിഹസിച്ച് ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് (Sanjay Raut). “ഇപ്പോൾ രാഷ്ട്രീയം അധികാരത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണ്, വിശ്വസ്തത നിലവിലില്ല” സഞ്ജയ് റാവത്ത് പറഞ്ഞു. പാർട്ടിക്ക് വേണ്ടി എന്തുചെയ്യണമെന്ന് അറിയാവുന്ന മഹാനായ നേതാവായിരുന്നു മിലിന്ദ് ദേവ്‌റയുടെ പിതാവ് മുരളി ദേവ്‌റയെന്നും അദ്ദേഹം പറഞ്ഞു.

“വിശ്വസ്തതയും പ്രത്യയശാസ്ത്രവും ഇപ്പോൾ നിലവിലില്ല, രാഷ്ട്രീയം ഇപ്പോൾ അധികാരത്തെക്കുറിച്ചാണ്. എനിക്ക് മിലിന്ദ് ദിയോറയെ അറിയാമായിരുന്നു, അദ്ദേഹം ഒരു വലിയ നേതാവായിരുന്നു, കോൺഗ്രസുമായി പ്രത്യേക അടുപ്പമുണ്ടായിരുന്നു” മുൻ കേന്ദ്രമന്ത്രി കൂടിയായ മിലിന്ദ് ദേവ്‌റയുടെ രാജിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച റാവത്ത് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മിലിന്ദ് ദേവ്‌റയുടെ രാജി കോൺഗ്രസിന് തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കോൺ​ഗ്രസ് വിട്ട മിലിന്ദ് ദേവ്‌റ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശനിയാഴ്ച ഡിയോറ തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇന്ന് തന്നെ ശിവസേനയിൽ ചേരുമെന്ന റിപ്പോർട്ട് വരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണ് മിലിന്ദ് ദേവ്‌റയുടെ രാജി.

ഒട്ടേറെത്തവണ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്‌റയുടെ മകനാണ് 47- കാരനായ മിലിന്ദ് ദേവ്‌റ. ദക്ഷിണ മുംബൈയിൽനിന്ന് സ്ഥിരമായി കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുന്ന നേതാവാണ് മുരളി ദേവ്‌റ. അദ്ദേഹത്തിന്റെ മരണശേഷം മിലിന്ദ് ദേവ്‌റയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപിയോടൊപ്പം മത്സരിച്ച് ശിവസേനയുടെ അരവിന്ദ് സാവന്താണ് ഇവിടെ വിജയിച്ചത്. സാവന്ത് ഇപ്പോൾ ഉദ്ധവ് താക്കറെ പക്ഷത്താണ്.


Read Previous

രാവണന്റെ ലങ്ക ഇന്ത്യയില്‍ തന്നെ?, മഹാഭാരത യുദ്ധം ഒരു ഗോത്രവര്‍ഗ യുദ്ധം മാത്രം’ ബാബ്‌റി മസ്ജിദിന്റെ അടിയില്‍ ഒന്നുമില്ലെന്ന മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരുടെ വാദം തെറ്റ്’; ഒരു ക്ഷേത്രം പോലും പുതുക്കിപ്പണിതില്ല; 10 വര്‍ഷത്തെ ബിജെപി ഭരണം ഇരുണ്ടയുഗം; തെളിവുകള്‍ നിരത്തി കെ കെ മുഹമ്മദ്-വീഡിയോ 

Read Next

കോൺ​ഗ്രസ് വിട്ട മിലിന്ദ് ദേവ്‌റ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular