സിറാജ് പൊട്ടിക്കരഞ്ഞു, രോഹിത്തും വിരാടും സങ്കടം നിയന്ത്രിക്കാന്‍ പാടുപെട്ടു, അവരെ ഇങ്ങനെ കാണുന്നതു സഹിക്കാനാവുന്നില്ല


ഏകദിന ലോകകപ്പ് നേടുമെന്ന് ഏറ്റവും കൂടുതല്‍ പേര്‍ പ്രവചിച്ച ടീമായിരുന്നു ഇന്ത്യ. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് അപ്രതീക്ഷിത തോല്‍വി വഴങ്ങി ഇന്ത്യന്‍ സ്വപ്നങ്ങള്‍ അവസാനിക്കുകയായിരുന്നു. ഫൈനലിലെ തോല്‍വിയുടെ വിഷമം മത്സരശേഷം ഇന്ത്യന്‍ താരങ്ങളുടെ മുഖത്ത് പ്രകടമായിരുന്നു. കണ്ണുകള്‍ നിറഞ്ഞാണ് മുഹമ്മദ് സിറാജ് മൈതാനത്ത് നിന്നതും കോഹ്ലിയുടെയും രാഹുലിന്റെയും രോഹിതിന്റെയും മുഖത്തും സങ്കടമായിരുന്നു.

അപ്രതീക്ഷിത തോല്‍വിയില്‍ ടീമംഗങ്ങള്‍ വികാരാധീനരാണെന്ന് മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും പ്രതികരിച്ചു. ഡ്രസ്സിങ് റും ആകെ നിരാശയിലാണെന്നാണ് ദ്രാവിഡ് പറഞ്ഞത്. ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ മാസങ്ങളായുള്ള തയാറെടുപ്പകുളും പ്രതീക്ഷകളും അവസാനിച്ചു രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ടീംഗങ്ങളുടെ മാനസിക പ്രയാസം തന്നെ സങ്കടപ്പെടുത്തുന്നു  മത്സരശേഷം രാഹുല്‍ പറഞ്ഞു. കലാശപ്പോരില്‍ തോറ്റതിന് പിന്നാലെ സിറാജ് പൊട്ടിക്കരഞ്ഞിരുന്നു. രോഹിതും വിരാടും സങ്കടം നിയന്ത്രിക്കാന്‍ പാടുപെട്ടു. ഡ്രെസിംഗ് റൂമിലും ഇത് പ്രതിഫലിച്ചു ദ്രാവിഡ് പറഞ്ഞു. 

‘ഡ്രസിങ്‌ റൂമില്‍ എന്റെ കുട്ടികളെ ഈ അവസ്ഥയില്‍ കാണുന്നത് സഹിക്കാന്‍ കഴിയുന്നില്ല. എല്ലാവരേയും പോലെ രോഹിത് ശര്‍മയും നിരാശനാണ്. അതെ, ആ ഡ്രസ്സിംഗ് റൂമില്‍ ഒരുപാട് വികാരപ്രകടനങ്ങള്‍ ഉണ്ടായിരുന്നു. ഒരു പരിശീലകനെന്ന നിലയില്‍ അത് കണ്ടുനില്‍ക്കുന്നത് ബുദ്ധിമുട്ടായിരുന്നു, കാരണം ഇവര്‍ എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്നും അവര്‍ എന്താണ് ചെയ്തതെന്നും അവര്‍ ചെയ്ത ത്യാഗങ്ങളെക്കുറിച്ചും എനിക്കറിയാം,’ ദ്രാവിഡ് പറഞ്ഞു.

”ഇവരെ ഓരോരുത്തരേയും വ്യക്തിപരമായി എനിക്കറിയാം. ഒരു പരിശീലകനെന്ന നിലയില്‍ ഈ വിഷമം കാണുന്നത് ബുദ്ധിമുട്ടാണ്. പക്ഷേ ഇത് സ്പോര്‍ട്സാണ്. ആ ദിവസത്തെ മികച്ച ടീം വിജയിക്കും. നാളെ രാവിലെ സൂര്യന്‍ ഉദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അതില്‍ നിന്ന് പഠിക്കും, ഉയര്‍ച്ച താഴ്ചകള്‍ ഏത് കായിക ഇനത്തിലുമുണ്ടാകുമെന്നും” ദ്രാവിഡ് പറഞ്ഞു


Read Previous

നവകേരള സദസ്: അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി ലഭിച്ചത് 14,232 നിവേദനങ്ങള്‍; 45 ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് മുഖ്യമന്ത്രി

Read Next

ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹര്‍ജി; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്, വെള്ളിയാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular