കാളീഘട്ടില്‍ പ്രത്യേക പൂജ; സര്‍വമത സൗഹാര്‍ദ റാലി നടത്തി മമത, വീഡിയോ


കൊല്‍ക്കത്ത: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സര്‍വമത സൗഹാര്‍ദ റാലി സംഘടിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയിലെ ഹസ്ര മോറില്‍ നിന്ന് വിവിധ മതനേതാക്കളുടെയും പാര്‍ട്ടി നേതാക്കളുടെയും അകമ്പടിയോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ ‘സംഘടി മാര്‍ച്ചിന് തുടക്കം കുറിച്ചത്.

കാളിഘട്ട് ക്ഷേത്രത്തിലെ പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് മമതാ ബാനര്‍ജി ബാനര്‍ജി റാലിക്ക് തുടക്കം കുറിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഗിമ്മിക്ക് ഷോ’ എന്നായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ബിജെപിക്കെതിരെ നേരത്തെ മമത വിമര്‍ശനം ഉന്നയിച്ചത്.

പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ മതങ്ങളുടേയും ആരാധനാലയ ങ്ങളില്‍ മമത സന്ദര്‍ശനം നടത്തും. പാര്‍ക്ക് സര്‍ക്കസ് മൈതാനിയില്‍ യാത്ര അവസാനിക്കും.


Read Previous

രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ്’; അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കു സ്വഭാവ ശുദ്ധി വേണം: ജി സുധാകരന്‍

Read Next

ജയ് ശ്രീറാം വിളികളുമായി മധ്യപ്രദേശിലെ ക്രിസ്ത്യന്‍ പള്ളികളില്‍ അതിക്രമിച്ച് കയറി തീവ്ര ഹിന്ദുത്വ വാദികള്‍; കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular