ഹിന്ദുത്വം പ്രചരിപ്പിച്ച് കരിയര്‍ വളര്‍ത്തുന്നു, ഇതിലും നല്ലത് കട്ടപ്പാരയെടുത്ത് കക്കാന്‍ പോകുന്നത്’: മറുപടിയുമായി ഉണ്ണി മുകുന്ദന്‍


സിനിമ ഹിറ്റാവാൻ ഉണ്ണി മുകുന്ദൻ ഹിന്ദുത്വ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു എന്ന ആരോപണത്തിൽ മറുപടിയുമായി താരം. സിനിമ ​ഗ്രൂപ്പിൽ വന്ന പോസ്റ്റിനെതിരെ യാണ് താരം രം​ഗത്തെത്തിയത്. മാളികപ്പുറം അജണ്ട മൂവിയാണെന്ന് കരുതുന്നവര്‍ ജയ് ഗണേഷ് കാണേണ്ട എന്നാണ് താരം കുറിച്ചത്. ഒരു വിഭാഗത്തിന് സിനിമ ഇഷ്ടപ്പെട്ടില്ല എന്നു കരുതി പൊതുസ്ഥലത്ത് വെറുപ്പ് പ്രചരിപ്പിക്കുകയാണെന്നും താരം പറഞ്ഞു.

‘നന്ദി മൂവി സ്ട്രീറ്റ്. മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാം. എന്നെ പറഞ്ഞതുപോലെ തിയറ്ററിൽ എത്തി സിനിമ കാണുന്നവരെ എല്ലാം വർഗീയവാദികളാക്കും. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഇഷ്ടപ്പെടാത്ത ഒരു സിനിമ ഞാൻ ചെയ്തു എന്നതുകൊണ്ടാണ്, ഇത്തരത്തിൽ പൊതു ഇടങ്ങളിലൂടെ വിദ്വേഷം വളർത്താൻ ഉപയോഗിക്കുന്നത്. എന്തായാലും, ഒരു സിനിമാഗ്രൂപ്പ് അത്തരം എഴുത്തുകളെ പ്രോത്സാഹിപ്പിക്കുന്നു ണ്ടെങ്കിൽ അവർ ഒരു സിനിമാ ഗ്രൂപ്പല്ല. ഏപ്രിൽ 11 ആണ് ജയഗണേഷിന്റെ റിലീസ് തീയതി. ഇതൊരു ഫാമിലി എന്റർടെയ്‌നറാണ്. നിങ്ങളുടെ കുടുംബത്തോടൊപ്പം ആസ്വദിക്കൂ.’- എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്

പുതിയ ചിത്രമാണ് ജയ് ​ഗണേഷിന്റെ പോസ്റ്റർ പുറത്തുവന്നതിനു പിന്നാലെയാണ് താരത്തെ വിമർശിച്ചുകൊണ്ട് പോസ്റ്റ് എത്തിയത്. സിനിമ ഹിറ്റാക്കാൻ ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും ഉണ്ണി മുകുന്ദൻ സുഖിപ്പിക്കുകയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്.

മൂവി സ്ട്രീറ്റിൽ വന്ന കുറിപ്പ്

മല്ലു സിംഗ് അല്ലാതെ മലയാളത്തിൽ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ ഒരു ആംഗ്രി യങ് മാൻ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദൻ തന്റെ കരിയർ ഗ്രോത് ഉണ്ടാക്കാൻ കണ്ടുപിടിച്ച എളുപ്പ മാർഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്.
പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദൻ മാറിക്കൊണ്ട് ഇരിക്കുകയാണ്. മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയൽ ലെവൽ പടം ആയിരുന്നിട്ടു കൂടി ഹിറ്റ് ആവാൻ കാരണം ഭക്തി എന്ന ലൈനിൽ മാർക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയർ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാൻ പോകുന്നതാണ്.


Read Previous

മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: നാല് പേർക്കെതിരെ കേസ്

Read Next

മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി; വെടിവയ്പില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular