ജോഷിയുടെ വീട്ടിലെ മോഷണം; പ്രതി പിടിയില്‍, 12 സംസ്ഥാനങ്ങളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതി


കൊച്ചി: സംവിധായകന്‍ ജോഷിയുടെ കൊച്ചിയിലെ വീട്ടില്‍നിന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് പിടിയിലായത്. കര്‍ണാടക പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഒരുകോടി വിലവരുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍ ഇയാളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

12 സംസ്ഥാനങ്ങളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇര്‍ഫാന്‍ എന്നാണ് സൂചന. കൊച്ചി പോലീസ് നാല് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്. ബിഹാറിലെ റോബിന്‍ഹുഡ് എന്നാണ് ഇര്‍ഫാന്‍ അറിയപ്പെടുന്നത്.

ജോഷിയുടെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റൊരു സി.സി.ടി.വി. ക്യാമറയില്‍നിന്ന് ലഭിച്ച, മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഒരു കാറിന്റെ ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.

സി.ടി.വി. ക്യാമറയില്‍നിന്ന് ലഭിച്ച, മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഒരു കാറിന്റെ ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.

സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഈ കാര്‍ പോയ വഴി കേരള പോലീസ് പരിശോധിച്ചു. തുടര്‍ന്നാണ് ഈ കാര്‍ കര്‍ണാടക അതിര്‍ത്തി കടന്നുപോയതായി മനസ്സിലായി. തുടര്‍ന്ന് കേരള പോലീസ്, കര്‍ണാടക പോലീസിന് വിവരം കൈമാറുകയും ഉഡുപ്പിയില്‍വെച്ച് ഇര്‍ഫാനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളെ അവിടെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷമാകും കേരളാ പോലീസിന് കൈമാറുക.


Read Previous

സി കെ വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ സാഗർ അന്തരിച്ചു

Read Next

നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെത്തി; കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ കുടുംബത്തെ കാണും #Mother Premakumari came to Yemen to see Nimishipriya

Leave a Reply

Your email address will not be published. Required fields are marked *

Most Popular