അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ, ജിഎസ് പ്രദീപ്


റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്ക പ്പെടാനെന്നും ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും, ജനങ്ങളുടേതും എന്നു പറയുന്ന തെരഞ്ഞെടുപ്പ് ഇനി ഉണ്ടാകുമോ എന്ന തീരുമാനിക്കുന്ന തെരഞ്ഞെ ടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നും ഒരോരുത്തരും വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കണമെന്നും ഡോക്ടർ ജിഎസ് പ്രദീപ് റിയാദിൽ പറഞ്ഞു. കേളി കലാസാംസ്കാരിക വേദി നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങൾ എല്ലാം തന്നെ വല്ലാതെ വിലക്കെടുക്കപ്പെട്ട കാലത്ത് ഓരോ മനുഷ്യനും സ്വയം മാധ്യമം ആകുകയും ആ മധ്യമങ്ങളോരോന്നും സ്വയം പ്രതിരോധം തീർക്കുക എന്നതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഗംഗയിലേക്ക് വലിച്ചെറിയപ്പെട്ട മെഡലുകളിലും, ഗൗരി ലങ്കേഷിന്റെയും നരേന്ദ്ര ധബോൽക്കറിന്റെയും ചോരയിലും തെരഞ്ഞെടുപ്പിന്റെ പ്രസക്തിയുണ്ട്. വരും തലമുറയിലെ കുട്ടികൾക്ക് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നു എന്നത് കഥയായി പറഞ്ഞു കൊടുക്കേണ്ടി വരരുത്, അതിനായി ഈ തിരഞ്ഞെടുപ്പിൽ അമ്മമാർക്ക് വലിയ പങ്കുണ്ട്.

പ്രവാസലോകത്താണെങ്കിലും തെരഞ്ഞെടുപ്പിന്റെ പ്രസക്തി കുടുംബ അകത്തളങ്ങ ളിലൂടെ പകർന്നു നൽകാൻ അമ്മമാർ ശ്രമിക്കണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീക്ഷയുടെ തുരുത്തായി കേരളം തിളങ്ങി നിൽക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളയുവതയുടെ സാമൂഹിക ഇടപെടൽ വായിച്ചറിയാൻ വിദേശ മാധ്യമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മികച്ച ജനകീയ വികസന പ്രവർത്തനങ്ങൾ ഇന്ത്യൻ ജനത തൊട്ടറിഞ്ഞത് ഏറ്റവും കൂടുതൽ ഇടതുപക്ഷ എംപി മാർ പാർലിമെന്റിൽ ഉള്ളപ്പോഴായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിക്കൾക്ക് കൂടുതൽ തൊഴിൽ നൽകു ന്നതും, പെൻഷൻ നൽകുന്നതുമായ ഏക സംസ്ഥാനം കേരളമാണ്.

പാർലമെന്റിൽ ഒതുങ്ങിയിരിക്കുന്നവരെ അല്ല വേണ്ടത്. സാധാരണക്കാരന്റെ നാവായി അവകാശങ്ങൾക്കായുള്ള ചോദ്യങ്ങൾ ചോദിക്കുന്നവരെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. രക്ഷാധി കാരി സമിതി സെക്രട്ടറി കെപിഎം സാദിക്ക് ആമുഖ പ്രസംഗം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി നന്ദിയും പറഞ്ഞു.


Read Previous

നിവ്യ സിംനേഷ്: ‘റിയാദ് ജീനിയസ് 2024’

Read Next

ജനാധിപത്യം വിധി പറയുമ്പോള്‍; ദമാം മീഡിയ ഫോറം ടേബിൾ ടോക്ക് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular