ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്ന് നടൻ മോഹൻലാൽ. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് താനുമെന്നും മോഹൻലാൽ അനുസ്മരിച്ചു. ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പിലാണ് മോഹൻലാൽ ഇങ്ങനെ കുറിച്ചത്. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന
കോങ്ങാട് ∙ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കു വെളിച്ചമേകാൻ ഒരു നാടിന്റെ ഒത്തുചേരൽ. 2018ൽ നായാടിക്കുന്ന് കൃഷ്ണൻകുട്ടി കാൻസർ ബാധിച്ചു മരിച്ചു. ഹോട്ടലുകളിൽ പണിയെടുത്തു ഭാര്യ സുമതി വീടിനു താങ്ങായി. 2021 ജനുവരിയിൽ സുമതിയും വിട പറഞ്ഞു. ഇവരുടെ മക്കളായ സൂര്യ കൃഷ്ണയ്ക്കും ആര്യ കൃഷ്ണയ്ക്കും വേണ്ടിയാണു നാട് ഒന്നിക്കുന്നത്.
ഇരിങ്ങാലക്കുട ∙ ‘തേപ്പ്’ എന്ന വാക്കിന് പ്രയോഗത്തിൽ പല അർഥങ്ങളുണ്ടെങ്കിലും അമർനാഥിന് ഒറ്റയർഥമേയുള്ളൂ, ‘ജീവിതം’! ഒരു തേപ്പുപെട്ടിയുമായി തമിഴ്നാട്ടിലെ കമ്പത്തു നിന്ന് ഇരിങ്ങാലക്കു ടയിലെത്തി കുടുംബം പോറ്റിയ അച്ഛനു വേണ്ടി അമർനാഥ് സ്വന്തമാക്കിയത് യുഎസ് സർവകലാ ശാലയുടെ ഒന്നരക്കോടി രൂപയുടെ (2.09 ലക്ഷം ഡോളർ) സ്കോളർഷിപ്. വെർമോണ്ടിലെ നോറിച്ച്
കരിവെള്ളൂർ : എട്ടുവർഷമായി കാത്തിരുന്നു കിട്ടിയ ക്ഷേമനിധി ആനുകൂല്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമ്പോൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനൊപ്പം കാർത്യായനി യമ്മയ്ക്ക് ഒരാഗ്രഹം കൂടി ഉണ്ടായിരുന്നു. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ വയലിലെ ചെളിയോട് മല്ലടിച്ച കർഷകത്തൊഴിലാളിയോട് ക്ഷേമനിധി ബോർഡ് കാണിക്കുന്ന അവഗണന പുറംലോകം അറിയണം. പലിയേരിക്കൊവ്വലിലെ എ.വി. ബാലകൃഷ്ണന്റെ ഭാര്യയാണ് കർഷകത്തൊഴിലാളിയായിരുന്ന
കണ്ണൂർ: ചാലയിൽ പാചകവാതകവുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കറാണ് അമിതവേഗത്തെ തുടർന്ന് ചാല ബൈപ്പാസിൽ മറിഞ്ഞത്. അതിവേഗത്തിൽ വന്ന ടാങ്കർ മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ടാങ്കറിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സ്ഥലത്ത്നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.
തിരുവനന്തപുരം: പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയിലേക്ക് കെട്ടിവയ്‌ക്കുന്ന തിൽ അർത്ഥമില്ലെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എം പി. കുറേ കാലമായി പാർട്ടിക്കകത്തും സംഘടനാ രംഗത്തുമുളള പോരായ്‌മയുടെ ഫലമാണ് തോൽവി. അതിനൊരു വ്യക്തിയെ വിമർശിക്കുന്നതിൽ കാര്യമില്ല. പൂർണമായ തലമുറമാറ്റമല്ല വേണ്ടത്. പരിചയമ്പന്നരായ നേതാക്കളും
ആലപ്പുഴ: ഫേസ്‌ബുക്കിലിട്ട രണ്ട് പോസ്‌റ്റുകൾ വിവാദമായതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി കായംകുളം എം.എൽ.എ യു.പ്രതിഭ. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തു എന്ന് കാട്ടിയാണ് എം.എൽ.എ പരാതി നൽകിയത്. 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്നായിരുന്നു ഇന്നലെ രാത്രി പ്രതിഭയുടെ ഫേസ്ബുക്ക്
പാലക്കുന്ന്∙ വിഷു ലക്ഷ്യമിട്ട് വിളയിച്ചെടുത്തത് വെള്ളരിക്ക വിപണി കണ്ടെത്താനാകാതെ പ്രയാസ ത്തിലായ കർഷകനു തുണയായി കലാകാരന്മാർ. പെരിയയിലെ കർഷകനായ മണികണ്ഠനാണു ‘നാടക്’ കാഞ്ഞങ്ങാട് മേഖലയിലെ നാടക കലാകാരന്മാർ വിപണി കണ്ടെത്താനായി സഹായം നൽകിയത്. 70 ക്വിന്റൽ വെള്ളരിക്കയാണു വിളയിച്ചെടുത്തത്. എന്നാൽ ദിവസങ്ങളായിട്ടും വിപണിയിലെത്താതെ പ്രയാസത്തിലായ കർഷകന്റെ ദുരിതം സുഹൃത്തുക്കൾ
കളമശേരി: ഒരുമിനിട്ടിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ മൃഗത്തിന്റെ പേരും കണ്ടുപിടി ത്തങ്ങളും ഉപജ്ഞാതാക്കളുടെ പേരും പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ നാലര വയസു കാരന് ഇരട്ട നേട്ടം. നോർത്ത് കളമശേരി കോഴികാട്ടിൽ വീട്ടിൽ അതുലിന്റെയും സുപ്രിയയുടെയും മകനായ ആദിത് അതുൽ 170 രാജ്യങ്ങളുടെ പതാകകൾ വേഗത്തിൽ
കൊടുങ്ങല്ലൂർ: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പഞ്ചായത്ത് ഡെവലപ്മെന്റ് അവാർഡിന് എടവിലങ്ങ് പഞ്ചായത്ത് അർഹമായി. പഞ്ചായത്തിൽ നടന്ന അനുമോദന ചടങ്ങിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, അവാർഡിന് അർഹമായ 2019-20 കാലയളവിലെ പ്രസിഡന്റ് ആയിരുന്ന എ.പി ആദർശ് എന്നിവർ ചേർന്ന് ഉപഹാരം ഏറ്റു