തീയും ചാരവും വമിപ്പിച്ച് ഇന്തോനേഷ്യയിലെ മെരാപ്പി അഗ്നിപർവ്വതം. ജാഗ്രതനിര്‍ദേശം നല്‍കി അതികൃതര്‍.


യോഗ്യകർത്താ: വീണ്ടും തീയും ചാരവും വമിപ്പിച്ച് മെരാപ്പി അഗ്നിപർവ്വതം. ഇന്തോനേഷ്യയിലെ മെരാപ്പി അഗ്നിപർവ്വതം രണ്ടാമത്തെ ആഴ്ചയിൽ വീണ്ടും സജീവമായത് ആശങ്കയുണ്ടാക്കിയി രിക്കുകയാണ്. തീയും പുകയും ചാരവും കിലോമീറ്റർ ദൂരത്തിലേക്ക് വമിപ്പിച്ചുകൊണ്ടാണ് തുടർച്ചയായ രണ്ടാമത്തെ ആഴ്ചയും അഗ്നിപർവ്വതം സജീവമായത്. ഇതുവരെ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇന്തോനേഷ്യൻ ആഭ്യന്തര വകുപ്പറിയിച്ചു.

അഗ്നിപർവ്വതം സജീവമായ ശേഷം കല്ലുംമണ്ണും ശക്തമായ രീതിയിൽ പുറത്തേക്ക് തെറിച്ചുകൊണ്ടി രിക്കുകയാണ്. താഴ്്വാരത്തിൽ മലയിടിച്ചിലുമുണ്ടായതായാണ് വിവരം. സമീപപ്രദേശങ്ങളിൽ ഭൂചലനം പോലുള്ള കുലുക്കങ്ങളും അനുഭവപ്പെടുന്നതായി പ്രദേശവാസികൾ പറഞ്ഞു. രണ്ടു കിലോമീറ്റർ ദൂരം വരെ തീയും ചാരവും തെറിച്ചുവീണുകൊണ്ടിരിക്കുകയാണ്. 2968 മീറ്റർ ഉയരമുള്ള വലിയ പർവ്വതമാണ് മെരാപ്പി. വലിയ ജനവാസമുള്ള ജാവ ദ്വീപിലാണ് മെരാപ്പിയുള്ള തെന്നതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. അഞ്ചു കിലോമീറ്റർ ചുറ്റളവിലെ ജനങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്.


Read Previous

പ്ലസ് ടു പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം അറിയേണ്ടതല്ലാം.

Read Next

പതിയോട് ചിലത് (കവിത: മഞ്ജുള ശിവദാസ്)

Leave a Reply

Your email address will not be published. Required fields are marked *

Most Popular