സ്ത്രീകളുടെ, പ്രത്യേകിച്ചു ഗർഭിണികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ഗുണപ്രദം. ഈന്തപ്പഴത്തിലുളള വിറ്റാമിൻ ബി5 ചർമകോശങ്ങൾക്കു ഫ്രീ റാഡിക്കലുകൾ വരുത്തുന്ന കേടുപാടുകൾ തീർക്കുന്നു. ചർമത്തിനു സ്വാഭാവിക സൗന്ദര്യം കൈവരുന്നു. കൂടാതെ അതിലുളള വിറ്റാമിൻ എ വരണ്ടതും നശിച്ചതുമായ ചർമകോശങ്ങളെ നീക്കി പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുന്നു. ചുരുക്കത്തിൽ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടും, തിളങ്ങും.