ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ കലാപക്കൊടി ഉയർത്തിയ ജി സുധാകരൻ, പി കെ ശശി, വി കുഞ്ഞികൃഷ്ണൻ എന്നിവരുടെ വിമത നീക്കങ്ങൾ സിപിഎമ്മിനെ വലയ്ക്കുന്നു. മൂന്നുപേരും സ്വതന്ത്രരായോ യുഡിഎഫ് പിന്തുണയോടെയോ വിമത സ്ഥാനാർഥികളാ കുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. ആലപ്പുഴ, പാലക്കാട്, കണ്ണൂർ ജില്ലാ നേതൃത്വങ്ങൾക്കെതി രെയാണ് മൂവരും കലാപക്കൊടി ഉയർത്തുന്നത്.
ആലപ്പുഴ: പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും, അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും മുന്‍മന്ത്രി ജി സുധാകരന്‍. 2026 മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ അപേക്ഷ നല്‍കിയില്ല. ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും ജി സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ തന്നെ കളിയാക്കി ചിരിച്ച സംസ്ഥാന സെക്രട്ടറി എം
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയോജക മണ്ഡലത്തിൽ നടനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ കോൺഗ്രസിൽ അതൃപ്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രമേഷ് പിഷാരടി ശക്തനായ സ്ഥാനാർത്ഥിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഷാഫി പറമ്പിലിന്റെ നോമിനികളെ വീണ്ടും മത്സരിപ്പിക്കുന്നതിലെ വിയോജിപ്പുമുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കുണ്ടാക്കിയ നാണക്കേട്
തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവച്ചതായും ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന
ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുൻ എ.ഐ.എ.ഡിഎം.കെ നേതാവുമായ ഒ. പനീർശെൽവം ഡി.എം.കെയിലേക്ക്. പനീർശെൽവം വെള്ളിയാഴ്ച ഡി.എം.കെയിൽ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തേനിയിലെ ബോഡിനായ്ക്കർ സീറ്റ് പനീർശെൽവത്തിന് ഡി.എം.കെ നൽകുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം മറ്റു രണ്ട് സീറ്റുകൾ കൂടി പനീർശെൽവം വിഭാഗത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന്
തിരുവനന്തപുരം: ആനക്കൊമ്പ് കത്തിക്കുന്നതിലെ വിപണന സാദ്ധ്യത പരിശോധിച്ച് സർക്കാർ. കത്തിച്ച ശേഷമുള്ള ചാരത്തിന്റെ വിപണന സാദ്ധ്യതയാണ് പരിശോധിക്കുന്നത്. ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളാണുള്ളത്. ചർച്ച ചെയ്തശേഷം അന്തിമ തീരുമാനം എടുക്കുമെന്നും എ.കെ
തിരുവന്തപുരം: ചികിത്സയിലുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ എയിംസിലുള്ള വിദഗ്ധര്‍ വന്ന് പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിലവില്‍ മന്ത്രി കഴിയുന്ന പരിയാരം മെഡിക്കല്‍ കോളജ് സിപിഎം പാര്‍ട്ടി ഓഫീസ് ആണ്. അവിടേക്ക് മാറ്റിയത് തന്നെ തിരക്കഥയുടെ ഭാഗമാണെന്നും മന്ത്രിയുടെ പരിസരത്തൊന്നും കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയി
പത്തനംതിട്ട: സ്പാർക്കിൽ നിന്നടക്കം സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിവിധ വകുപ്പുകൾക്ക് നൽകിയ കത്ത് പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ സീതാറാം സാംബശിവ റാവു ആണെന്നും ചെന്നിത്തല
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റില്‍. ഡല്‍ഹി പൊലീസ് ഇന്നലെ രാത്രിയാണ് ഉദയ് ഭാനു ചിബിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ 9 മണിയോടെയാണ് ചിബിന്റെ അറസ്റ്റ് ഡല്‍ഹി തിലക് മാര്‍ഗ് പൊലീസ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് പട്യാല ഹൗസ്
തൃശൂര്‍: അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പിവണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി സംഭാവന വാങ്ങിയതിന്റെ രേഖകളും ശോഭാ സുരേന്ദ്രന്‍ പുറത്തുവിട്ടു.